ചവറ : എസ്. എൻ.ഡി. പി യോഗം 415 ാം നമ്പർ കൊല്ലക ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 98 ാമത് മഹാസമാധിദിനം ആചരിച്ചു.ഗുരുപൂജ, പുഷ്‌പാഞ്ജലി,ഗുരുഭാഗവത പാരായണം,ഗുരുദേവകൃതികളുടെ ആലാപനം, പായസവിതരണം,ഉപവാസം, മഹാസമാധിപൂജ, വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം എന്നിവ നടന്നു. ചവറ യൂണിയൻ കൗൺസിലർ ഗണേശറാവു വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വിദ്യാധരൻ അദ്ധ്യക്ഷനായി. ശ്രീകുമാർ .യൂണിയൻ കൗൺസിലർ ഓമനക്കുട്ടൻ സംസാരിച്ചു. ശാഖാ കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ, രമണൻ,അജികുമാർ, കെ.പി.ബാബു,വൽസല, അനിൽകുമാർ,ശിവൻ, യൂണിയൻ കമ്മിറ്റി അംഗം, മുരളീധരൻ,വനിതാ സംഘം പ്രസിഡന്റ് സുനിത, സെക്രട്ടറി മായ കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.സാഖാ സെക്രട്ടറി ശ്രീകുമാർ സ്വാഗതവും വൈസ് പ്രസിപഡന്റ് ഷാജി നന്ദിയും പറഞ്ഞു.