klm

കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ സ്വപ്ന പദ്ധതിയായ ചൈൽഡ് ഹബ് യഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ പിന്തുണ നൽകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കേരളത്തിലെ ആദ്യ കുട്ടികളുടെ മ്യൂസിയം കൊല്ലത്ത് തുടങ്ങുന്നതിന് കൊല്ലം പട്ടണത്തിൽ ഭൂമി കണ്ടെത്തുന്നതിന് ജില്ലാ കളക്ടറെയും ജില്ലാ ശിശുക്ഷേമ സമിതിയെയും ചുമതലപ്പെടുത്തി. കൊല്ലം പട്ടണത്തിൽ തന്നെ തുടങ്ങണമെന്നും മന്ത്രി നിർദേശിച്ചു.

എ ഐ സംവിധാനങ്ങൾ ഉള്ള കുട്ടികളുടെ ഡിജിറ്റൽ പാർക്ക്, മിൽക്ക് ബാങ്ക്, ഡി അഡിഷിൻ സെന്റർ, കൗൺസിലിംഗ് സെന്റർ, ശിശു ക്ഷേമ സമിതിയുടെ പരിചരണ കേന്ദ്രം, ദത്തെടുക്കൽ കേന്ദ്രം, അമ്മത്തൊട്ടിൽ, മാത്യ-ശിശു പരിചരണ കേന്ദ്രം, കുട്ടികളുടെ താമസ സൗകര്യം, അമ്മയും - കുഞ്ഞും പദ്ധതി, ആർട്ട് ഗ്യാലറി, കളി സ്ഥലം, വാക്സിനേഷൻ സെന്റർ, പ്ലേ സ്കൂൾ, ഡിജിറ്റൽ വാൾ, ഭിന്നശേഷി കുട്ടികളുടെ പുനരധിവാസം, ഓട്ടിസം സെന്റർ, വിവിധ തരത്തിലുള്ള തെറാപ്പി യൂണിറ്റുകൾ, കലാ-കായിക രംഗത്തെ പരിശീലനം, കുട്ടികളുടെ ഡാറ്റാ ബാങ്ക്, മാനസിക ഉല്ലസത്തിനുളള സൗകര്യം, ഇ-റീഡിംഗ് കോർണർ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തോടെ കൊല്ലത്ത് ചൈൽഡ് ഹബ് തുടങ്ങുമെന്നും റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ് പറഞ്ഞു.

സ​മി​തി വൈ​സ് പ്ര​സി​ഡന്റ് അ​ഡ്വ. ഷീ​ബ ആന്റ​ണി അദ്ധ്യ​ക്ഷ​യാ​യി. പഠ​ന​മി​ത്രം പ​ദ്ധ​തി​യിൽ ജി​ല്ല​യി​ലെ വി​ദ്യാർ​ത്ഥി​കൾ സ​മാ​ഹ​രി​ച്ച പഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്​ഘാ​ട​നം എം.നൗ​ഷാ​ദ് എം.എൽ.എ നിർ​വ​ഹി​ച്ചു. ജി​ല്ലാ കള​ക്ടർ എൻ.ദേ​വി​ദാ​സ് വി​ദ്യാർ​ത്ഥി​ക​ളെ ആ​ദ​രി​ച്ചു. സ്​കൂൾ പ്രിൻ​സി​പ്പൽ ബ്രൈറ്റ് ജോ​സ​ഫ്, ഉ​ദ്യോ​ഗ​സ്ഥർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.