ccc
ഗുരു സമാധി ദിനാചരണത്തിന്റെ ഭാഗമായി മേലില ശാഖയിൽ നടന്ന സുഹ പ്രാർത്ഥന ശാഖാ ചെയർ പേഴ്സൺ പ്രസന്നകുമാരി ഉപാസന ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം 1162-ാം നമ്പർ മേലില ശാഖയിലെ ഗുരുസമാധി ദിനാചരണ ചടങ്ങുകൾ ശാഖാ ഗുരുമന്ദിരത്തിൽ നടന്നു. രാവിലെ 5 മുതൽ ക്ഷേത്ര സന്നിധിയിൽ കുടുംബ യൂണിറ്റുകളുടെയും ശ്രീനാരായണീയരുടെയും സംയുക്താഭിമുഖ്യത്തിൽ സമൂഹ പ്രാർത്ഥനയും ഉപവാസ പ്രാർത്ഥനയും നടന്നു. ഉച്ചയ്ക്ക് അന്നദാനം, ഉപവാസ പ്രാർത്ഥ ഗുരു ഭാഗവത പാരായണം, എന്നിവ ഉണ്ടായിരുന്നു.. ചടങ്ങുകൾക്ക് ശാഖാ കമ്മിറ്റി ചെയർപേഴ്സൺ പ്രസന്നകുമാരി ഉപാസന, കൺവീനർ ടി. മോഹനൻ, ആഘോഷ കമ്മിറ്റി പ്രസിഡന്റ് ദിലീപൻ കെ. ഉപാസന, സെക്രട്ടറി സതീഷ് ചേത്തടി എന്നിവർ നേതൃത്വം നൽകി. .