photo-

പോരുവഴി: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ചങ്ങമ്പുഴ മെമ്മോറിയൽ ലൈബ്രറി ഹാളിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. പതിനായിരത്തോളം പുസ്തകങ്ങൾ ശേഖരിച്ച് പുതിയ കെട്ടിടത്തിലേക്കാണ് ലൈബ്രറി ഹാൾ മാറ്റിയത്. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളെടുക്കാനും അത് വായിക്കാനുമുള്ള സജ്ജീകരണങ്ങളും ഒരുക്കിയാണ് പുതിയ ലൈബ്രറി സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം അഞ്ജലിനാഥ് അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലക്ഷ്മി, എം.സമദ്, ദിലീപ്, അമ്പിളി ഓമനക്കുട്ടൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളിക്കത്തറ രാധാകൃഷ്ണൻ, മോഹനൻ, ആർ.നളിനാക്ഷൻ, നാരായണൻ നായർ, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.