ചവറ: സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാവനാട് ശ്രീദേവി മന്ദിരത്തിൽ ശ്രീകണ്ഠന്റെയും ശ്രീദേവിയുടെയും മകൻ ശ്രീജിത്താണ് (30) മരിച്ചത്. 19ന് രാത്രി 7.30ന് ദേശീയപാതയിൽ നീണ്ടകര ഗവ.താലൂക്ക് ആശുപത്രിക്ക് തെക്കായിരുന്നു അപകടം. ഒരേ ദിശയിലേക്ക് വന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ശ്രീജിത്തിനെ താലൂക്ക് ആശുപ്രതിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട മറ്റൊരു സ്കൂട്ടറിലെ യാത്രക്കാരായ രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്. കാവനാട് ജംഗ്ഷനിൽ മൊബൈൽ ഷോപ്പ് നടത്തിവരികയാണ് ശ്രീജിത്ത്. ചവറയിലെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഭാര്യ: അഞ്ജന വിമൽ. മക്കൾ: അങ്കിത്, അൻവിത. സഞ്ചയനം 25ന് രാവിലെ 8ന്.