
കൊട്ടാരക്കര: കോട്ടാത്തല തേവർ ചിറയിൽ കുളിക്കാനിറങ്ങിയയാൾ മുങ്ങിമരിച്ചു. കോട്ടാത്തല കാർത്തിക ഭവനിൽ ശിവാനന്ദൻ ആചാരിയാണ് (60) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് അപകടം. സമീപത്തെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സപ്താഹ യജ്ഞം ഞായറാഴ്ചയാണ് സമാപിച്ചത്. ഇതിന്റെ വൃത്തിയാക്കൽ ജോലികൾക്ക് ശേഷം ശിവാനന്ദൻ ആചാരിയും സുഹൃത്തുക്കളായ ഉണ്ണിയും അശോകനും തേവർചിറയുടെ കരയിൽ ഉച്ചമയക്കം നടത്തി. ഇതിന് ശേഷം കുളിക്കുമ്പോഴാണ് അപകടം. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് എത്തി പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ലീല. മക്കൾ: കാർത്തിക, രേവതി. കൊട്ടാരക്കര പൊലീസ് കേസെടുത്തു.