xxx
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിൽ ശ്രീ നാരായണ ഗുരു സമാധി പ്രാർത്ഥന യജ്ഞം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് സമീപം.

കടയ്ക്കൽ : എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ 98-ാം ഗുരു സമാധി ആചാരിച്ചു. രാവിലെ യൂണിയൻ മന്ദിരത്തിൽ പ്രാർത്ഥന യജ്ഞം നടന്നു. യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് അദ്ധ്യക്ഷനായി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇൻ ചാർജ് കെ. പ്രേം രാജ്, യൂണിയൻ കൗൺസിൽ അംഗങ്ങൾ പാങ്ങലുകാട് ശശിധരൻ, വി.അമ്പിളിദാസൻ, കെ .എം. മധുരി, എം.കെ.വിജയമ്മ, വനിതാ സംഘം പ്രസിഡന്റ്‌ സുധർമ്മ കുമാരി, സെക്രട്ടറി നിജി രാജേഷ്, ചിത്രലേഖ, ടൗൺ ശാഖ സെക്രട്ടറി രാജൻ കടയ്ക്കൽ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. യൂണിയനിലെ 42 ശാഖകളിലും ഗുരു പുഷ്പാഞ്ജലി, കഞ്ഞി സദ്യ, പായസ സദ്യ ഗുരു പൂജ, ഗുരു ഭാഗവത പാരായണം, എന്നിവ നടന്നു.