ശാസ്താംകോട്ട :കേരള സർക്കാരിന്റെയും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെയും കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങൾ വിശദമാക്കിക്കൊണ്ട് ശാസ്താംകോട്ട പഞ്ചായത്ത് വികസന സദസും എക്സിബിഷനും സംഘടിപ്പിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യുകയും പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗുരുകുലം രാകേഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി കെ. സീമ കഴിഞ്ഞ അഞ്ചു വർഷത്തെ വികസന നേട്ടങ്ങൾ റിപ്പോർട്ടായി അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ.കെ. ശങ്കർ ഓപ്പൺ ഫോറത്തിന്റെ മോഡറേറ്ററായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് ആദരം നൽകി.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സനൽകുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അനിൽ തുമ്പോടൻ, ഉഷാകുമാരി, പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിദ്ദിഖ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രതിനിധികൾ, എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തകർ, കുടുംബശ്രീ, ഹരിതകർമസേന, ആശാ പ്രവർത്തകർ, എം.ജി.എൻ.ആർ.ഇ.ജി.എസ തൊഴിലാളികൾ, ലൈഫ് ഗുണഭോക്താക്കൾ, യുവജന സംഘടന പ്രതിനിധികൾ എന്നിവർ സദസിൽ പങ്കെടുത്തു.