b
വെളുനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ആരംഭിച്ചു

ഓയൂർ : വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ 11 ദിവസത്തെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. വിവിധ കലാസാംസ്കാരിക പരിപാടികളോടെയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. നവരാത്രി മഹോത്സവം സീരിയൽ-സിനിമ നടി കാർത്തിക കണ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി ജോയിന്റ് സെക്രട്ടറി സുന്ദരേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി വി.ഹരികുമാർ സ്വാഗതം ആശംസിച്ചു. കോസ്മിക് രാജൻ, എ.സിറാജുദ്ദീൻ, കെ.രാജൻ കുട്ടി, റാണി, ഡോ.മാളവിക എന്നിവർ സംസാരിച്ചു.

സബ് ഇൻസ്പെക്ടറായി നിയമനം ലഭിച്ച അഞ്ജന മനോജിനെ ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടനത്തിന് ശേഷം നാഥാർച്ചന, നൃത്തസന്ധ്യ തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.