
വിലങ്ങറ: ഉദയാജംഗ്ഷൻ പുലിക്കുഴി വിള വീട്ടിൽ പരേതനായ നീലകണ്ഠൻ ആചാരിയുടെ ഭാര്യ കാർത്ത്യായനി (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടവളപ്പിൽ. മക്കൾ: ദേവകി, ബാലകൃഷ്ണൻ, ഓമന, ബാബു, സുധ, പരേതനായ സദാനന്ദൻ, പരേതയായ രത്‌നമ്മ, പരേതനായ ശശിധരൻ. മരുമക്കൾ: അയ്യപ്പൻ, ലക്ഷ്മിഭായി, ബാബുരാജ്, ഷീല, രാധാകൃഷ്ണൻ, ചെല്ലമ്മ, വസന്ത, പരേതനായ ഗോപാലകൃഷ്ണൻ.