viral

കൊല്ലം: ബൈക്കിന്റെ ഓയിൽ വെന്റിലേറ്ററിൽ കുടുങ്ങിയ വിദ്യാർത്ഥിയുടെ വിരൽ മുറിവേൽക്കാതെ പുറത്തെടുത്ത് ഫയർഫോഴ്സ്. കുരീപ്പുഴ സന്തോഷ്‌ ഭവനിൽ സന്തോഷിന്റെ മകൻ അൽഫിൻ ബൈക്കിന്റെ വിരലാണ് ബൈക്കിന്റെ ഓയിൽ വെന്റിലേറ്ററിൽ കുടുങ്ങിയത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഓയിൽ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനിടെ വിരൽ കുടുങ്ങുകയായിരുന്നു. ചാമക്കട അഗ്നിരക്ഷ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ഉല്ലാസ്.ഡിയുടെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ഡബ്ല്യു. പ്രസാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഫൈസൽ. എ, ബിബിൻ മാത്യു, ശബരി, വിമൽ.എം, ഹോംഗാർഡ് സുജീവ്.സി എന്നിവർ സ്ഥലത്തെത്തി എൻജിൻ കവർ ഗ്രൈൻഡർ ഉപയോഗിച്ച് മുറിച്ചെടുത്തു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് മോതിരം ഊരുന്ന മാതൃകയിൽ ശംഖൂസ് ചുറ്റി വിരൽ പുറത്തെടുക്കുകയായിരുന്നു.