klm

കൊല്ലം: കേരള സർക്കാർ, ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് കൊല്ലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എസ്.എൻ വനിതാ കോളേജിൽ നടത്തിയ പത്താമത് ദേശീയ ആയുർവേദ ദിനം ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സ വകുപ്പ് കൊല്ലം ഡി.എം.ഒ ഡോ. ബിന്ദു അദ്ധ്യക്ഷയായി. കോളേജിലെ വിദ്യാർത്ഥികൾക്കായി ആയുർവേദ കോസ്മെറ്റോളജി എന്ന വിഷയത്തിൽ ആയുർവേദ കോസ്മെറ്റോളജിസ്റ്റ് ഡോ. സയാന സലാം ക്ലാസെടുത്തു. ആയുർവേദ വാരാചരണത്തിന്റെ ഭാഗമായി അഞ്ചൽ സെന്റ് ജോൺസ് കോളേജ്, പുനലൂർ എസ്.എൻ കോളേജ്, ചവറ ഗവ. കോളേജ് എന്നിവിടങ്ങളിലും ക്ലാസുകൾ സംഘടിപ്പിച്ചു.