കൊല്ലം: കൊല്ലം ലക്ഷ്മിനട മേജർ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര രാമേശ്വരം മേജർ ശിവക്ഷേത്ര സന്നിധിയിൽ നിന്ന് ഗജവീരന്റെയും ചെണ്ടമേളം, പഞ്ചവാദ്യം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രം, മഞ്ചാടിമുക്ക്, കോട്ടമുക്ക് മാടസ്വാമിക്ഷേത്രം, കല്ലുപാലം, ഉമാമഹേശ്വരിക്ഷേത്രം, വടയാറ്റുകോട്ട, ചിന്നക്കട, താമരക്കുളം ശ്രീ മഹാഗണപതിക്ഷേത്രം, ചിറ്റടീശ്വരം ക്ഷേത്രം, മുത്തുമാരിയമ്മൻ കോവിൽ, ചിന്താദുരൈ വിനായകർ ക്ഷേത്രം വഴി ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.