
കൊല്ലം: കല്ലുംതാഴത്ത് ആർ.ഒ.ബി നിർമ്മാണത്തിന്റെ സാമൂഹ്യാഘാത പഠനം എറണാകുളത്തെ പ്രമുഖ കോളേജിലെ വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ആംഭിച്ചു. പഠന റിപ്പോർട്ട് ലഭിക്കുന്നതിന് പിന്നാലെ സർക്കാർ സ്ഥലമേറ്റെടുക്കലിന് അനുമതി നൽകി.
ആർ.ഒ.ബി നിർമ്മാണത്തിനായുള്ള സ്ഥലമേറ്റെടുക്കലിൽ, ഭൂമിയും കെട്ടിടവും നഷ്ടമാകുന്നവർ, സമീപവാസികൾ എന്നിവരുടെ യോഗങ്ങൾ വിളിച്ചും സ്ഥലപരിശോധന നടത്തിയുമാകും പഠനം. സ്ഥലമേറ്റെടുക്കലിൽ നിരവധി സ്ഥാപനങ്ങൾ പൊളിച്ചുനീക്കുന്നതിനൊപ്പം വീടുകളുടെ ഭാഗങ്ങളും നഷ്ടമാകുമെങ്കിലും കല്ലുംതാഴത്ത് ആർ.ഒ.ബി അനിവാര്യമാണെന്ന റിപ്പോർട്ട് നൽകാനാണ് സാദ്ധ്യത.
ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്നവർക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും ശുപാർശ ചെയ്യും. രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സാദ്ധ്യത. കല്ലുംതാഴം-കുറ്റിച്ചിറ റോഡിൽ കൊച്ചുകുളത്തിനും കാവൽപ്പുര ജംഗ്ഷനും ഇടയിലെ റെയിൽവേ ഗേറ്റിന് കുറുകെയാണ് ഓവർബ്രിഡ്ജ് നിർമ്മിക്കുന്നത്.
എൻ.എച്ച്.എ.ഐ എൻ.ഒ.സി ലഭിച്ചു
അപ്രോച്ച് റോഡ് ആരംഭിക്കുന്നത് ദേശീയപാതയുടെ ഓരത്ത് നിന്നായതിനാൽ എൻ.എച്ച്.എ.ഐയുടെ എൻ.ഒ.സി വേണമായിരുന്നു
ദേശീയപാത ആറുവരി വികസനം ചൂണ്ടിക്കാട്ടി രണ്ട് വർഷത്തോളം വൈകിപ്പിച്ചു
കഴിഞ്ഞ ജനുവരിയിലാണ് എൻ.ഒ.സി നൽകിയത്
ആർ.ഒ.ബി വരുന്നതോടെ കരിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് കല്ലുംതാഴം ജംഗ്ഷനിൽ പോകാതെ കുറ്റിച്ചിറ വഴി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാം
കരിക്കോട് ഭാഗത്ത് നിന്ന് വരുന്നവർക്ക് കല്ലുംതാഴത്ത് എത്താതെ ആർ.ഒ.ബി വഴി ദേശീയപാത 66ൽ പ്രവേശിക്കാം
ഇതോടെ കൊല്ലം -തിരുമംഗലം ദേശീയപാതയിൽ കല്ലുംതാഴം മുതൽ കരിക്കോട് വരെയുള്ള തിരക്ക് കുറയും
നടപടി ആരംഭിച്ചത്
2017ൽ
സർവീസ് റോഡ് ഉൾപ്പടെ
390 മീറ്റർ നീളം
വീതി
10.2 മീറ്റർ
സർവീസ് റോഡ് വീതി
4 മീറ്റർ
ഒരു വശത്ത് നടപ്പാത
1.5 മീറ്റർ വീതിയിൽ