d

കൊല്ലം: എസ്.എൻ വനിതാ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ 'ഓണപ്പൊലിമ 2025" എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എസ്.ജിഷ ഉദ്ഘാടനം ചെയ്തു. റിട്ട. ഡി.എം.ഒ ഡോ. പി.രാധാഭായ് ഓണസന്ദേശം നൽകി. അസോ. പ്രസിഡന്റ് ഡോ. എ.സുഷമാദേവി അദ്ധ്യക്ഷയായി. ഡോ. ശ്രീജ അനിൽ ആശംസകൾ അർപ്പിച്ചു. അസോ. സെക്രട്ടറി ഡോ. ആർ.രമ്യ സ്വാഗതവും ട്രഷറർ ഡോ. ആർ.ദിവ്യ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.