chkilsa-

കൊല്ലം: 171-ാമത് ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് ശിവഗിരി മഠം 171 കിടപ്പ് രോഗികൾക്ക് സാമ്പത്തിക സഹായം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ഗുരുധർമ്മ പ്രചരണ സഭ ചാത്തന്നൂർ മണ്ഡലം ഒഴുകുപാറ യൂണിറ്റിലെ അഞ്ച് കിടപ്പ് രോഗികൾക്കുള്ള സാമ്പത്തിക സഹായം ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി കൈമാറി. യൂണിറ്റ് സെക്രട്ടറി പുന്നമുക്ക് രാജീവ്, പ്രസിഡന്റ് സിദ്ധാർത്ഥൻ, ഗുരുമന്ദിരം ചെയർമാൻ രമേശൻ, ശിവാനന്ദൻ, ജയറാം, സുനിൽകുമാർ, സോമരാജൻ, ശൈലജ രാജീവ്, സുശീല, ബിജി, രാധാമണി, രാധ, ശ്യാമള, ബിന്ദു, ചന്ദ്രമതി മണ്ഡലം സെക്രട്ടറി എസ്.ഷാജി കുമാർ, ജോയിന്റ് സെക്രട്ടറി എസ്.സതീശൻ എന്നിവർ നേതൃത്വം നൽകി.