കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ഒക്‌ടോബർ 19ന് കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നടത്തുന്ന സ്വീകരണ സമ്മേളനത്തിന്റെ ആലോചനയോഗം തിരുമുല്ലവാരം 623-ാം നമ്പർ ശാഖാമന്ദിരത്തിൽ ചേർന്നു.

542 കൊല്ലം ടൗൺ കാവൽ, 547 കൊല്ലം ടൗൺ തേവള്ളി, 623 തിരുമുല്ലവാരം, 1719 മുളങ്കാടകം, 1810 ആർ.എസ്.എം കോട്ടയ്ക്കകം, 3258 കൊല്ലം ടൗൺ സെൻട്രൽ, 4080 പുന്നത്തല സൗത്ത് എന്നീ ശാഖാ ഭാരവാഹികളുടെ ആലോചനയോഗം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് മെമ്പറും മേഖലാ കൺവീനറുമായ എ.ഡി.രമേഷ് അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ പി.സുന്ദരൻ, വനിതാസംഘം മേഖലാ കൺവീനർ ഗീത സുകുമാരൻ, ശാഖാ ഭാരവാഹികളായ ആരാമം.ജി.സുരേഷ്, തൊടിയിൽ രാജേന്ദ്രൻ, ടി.സുനിൽകുമാർ, കെ.കെ.ദിനേശ്ബാബു, കെ.കെ.പ്രസന്നൻ, കെ.സി. സജീവ്കപൂർ, വി.ബോബു, ജി.കൃഷ്ണകുമാർ, കെ.കവിരാജൻ, അഡ്വ. പി.എസ്.ഷാജി, പി.ബി.ഉണ്ണിക്കൃഷ്ണൻ, എ.ചന്ദ്രബാബു, ജി.ബാബുരാജൻ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർ നേതാജി.ബി.രാജേന്ദ്രൻ സ്വാഗതവും 623-ാം നമ്പർ തിരുമുല്ലവാരം ശാഖാ പ്രസിഡന്റ് എസ്.ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.