കരുനാഗപ്പള്ളി: അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനത്തിന്റെ ഭാഗമായി പ്രകൃതി രക്ഷാ സുപോഷണ വേദി കൊല്ലം ഗ്രാമജില്ലയുടെ നേതൃത്വത്തിൽ ആലപ്പാട് വെള്ളനാതുരുത്ത് ബീച്ച് ശുചീകരിച്ചു. പരിസ്ഥിതി പ്രവർത്തകയും വനമിത്ര അവാർഡ് ജേതാവുമായ സരസ്വതിയമ്മ അദ്ധ്യക്ഷയായി. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ സുമൻജിത്ത് മിഷ ഉദ്ഘാടനം ചെയ്തു. ആലപ്പാട് ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മെമ്പർ സുജിമോൾ മുഖ്യ പ്രഭാഷണം നടത്തി. ആർ. മോഹനൻ സമുദ്രതീര സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിയാവരൺ ജില്ലാ സംയോജക് ടി.വി.സനിൽ സ്വാഗതവും ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.