ചവറ : തേവലക്കര ഗ്രാമ പഞ്ചായത്ത് പരിധിയിൽ അതിദരിദ്ര കുടുംബങ്ങളിൽപ്പെട്ട ആറ് കുടുംബങ്ങൾക്ക് വസ്തുവും വീടുമൊരുക്കി തേവലക്കര ഗ്രാമ പഞ്ചായത്ത്. തേവലക്കര മൈനാഗപ്പള്ളി അതിർത്തി പ്രദേശമായ കിഴക്കേക്കരയിൽ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ വസ്തു വാങ്ങി. തേവലക്കര പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 24 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം പണിയുന്നത്. ശിലാസ്ഥാപന കർമ്മം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് നാത്തയ്യത്ത് അദ്ധ്യക്ഷനായി. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ, തേവലക്കര ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ഫിലിപ്പ്, യു.ഫാത്തിമകുഞ്ഞ്, പഞ്ചായത്തംഗങ്ങളായ ബി.രാധാമണി, എസ്. ഓമനക്കുട്ടൻ പിള്ള, അൻസർ കാസിംപിള്ള, ഷെമീന താഹിർ, എസ്.പ്രസന്ന കുമാരി, എം.എ.അൻവർ , അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ് എ ഫെർണാണ്ടസ്, വി.ഇ.ഒമാരായ സബീന, വിനായക് എന്നിവർ പങ്കെടുത്തു.