apply
അപേക്ഷ ക്ഷണിച്ചു

കൊല്ലം: കേരള ആർട്ടിസാൻസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ നടത്തുന്ന ഗോൾഡ് അപ്രൈസർ ട്രെയിനിംഗ് ഫോർ ട്രഡീഷണൽ ഗോൾഡ് സ്മിത്ത്‌സ് അഞ്ച് ദിവസത്തെ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത സ്വർണതൊഴിലാളി വിഭാഗത്തിലെ കാഡ്‌കോയുടെ ലേബർ ഡേറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്ത കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവർക്ക് ഉമയനല്ലൂർ കാഡ്‌കോ ദക്ഷിണമേഖലാ ഓഫീസിൽ ഒക്ടോബർ 4ന് രാവിലെ 10.30ന് നടത്തുന്ന അഭിമുഖത്തിൽ വിദ്യാഭ്യാസരേഖ, വയസ് തെളിയിക്കുന്ന രേഖ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ: 0474 2743903.