
കൊല്ലം: അമൃതുകുളങ്ങര മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ. എൽ.പി സ്കൂളിൽ അമ്മമാർക്ക് കൈത്തൊഴിൽ പരിശീലനം നൽകി. "നൈപുണ്യം 2k25" എന്ന പരിപാടിയിൽ സോപ്പ്, ലോഷൻ, ഡിഷ് വാഷ് നിർമ്മാണം പരിശീലിപ്പിച്ചു. സ്വയം തൊഴിലിലൂടെ വരുമാനം കണ്ടെത്താൻ അമ്മമാരെ പ്രാപ്തരാക്കുകയായിരുന്നു ലക്‌ഷ്യം. പ്രധാനാദ്ധ്യാപിക എസ്.ലളിതാ ഭായ് പരിശീലനം ഉദ്ഘാടനം ചെയ്തു. കൊല്ലം ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അദ്ധ്യാപിക ടി.എസ്.അസന്തി കൈത്തൊഴിൽ പരിശീലനം നൽകി. അദ്ധ്യാപകരായ ഡി.ഡിക്‌സൺ, എസ്.സുമിന, ഗ്രേസ് മൈക്കിൾ എന്നിവർ നേതൃത്വം നൽകി.