കൊല്ലം: കെ.പി.സി.സി പ്രസിഡന്റായും രണ്ട് മന്ത്രിസഭകളിലായി വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ളയാളും കെ.കരുണാകരൻ ചികിത്സയ്ക്ക് വിദേശത്ത് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചാർജും വഹിച്ചിട്ടുള്ളയാളുമായ സി.വി.പത്മരാജന്റെ മരണാനന്തര ചടങ്ങുകൾക്ക് പൂർണ ഔദ്യോഗിക ബഹുമതി നൽകാതിരുന്നത് പ്രതിഷേധാർഹമാണെന്നും നടപടി ബോധപൂർവമാണെന്നും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആരോപിച്ചു. താൻ ഏറ്റെടുത്തിട്ടുള്ള മുഴുവൻ സ്ഥാനങ്ങളും തികഞ്ഞ പ്രാഗൽഭ്യത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്ത ഒരു പൊതുപ്രവർത്തകന് അർഹിക്കുന്ന അംഗീകാരം നൽകുന്നതിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും കാട്ടിയ നിരുത്തരവാദപരമായ നിലപാടുകളിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സർക്കാർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.