vimla-

കൊല്ലം: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ്, ഐ.സി.എം.ആർ സ്റ്റുഡന്റ് വെൽബീയിംഗ് പ്രോജക്ടിന്റെ ഭാഗമായി വിമല സെൻട്രൽ സ്കൂളിൽ യൂത്ത് ചാമ്പ്യൻ ട്രെയിനിംഗ് സംഘടിപ്പിച്ചു. മാനസികാരോഗ്യം, ആത്മഹത്യാ പ്രവണതകളുടെ തിരിച്ചറിവ്, കൗൺസലിംഗിന്റെ പ്രാധാന്യം എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. ഐ.സി.എം.ആർ റിസർച്ച് സ്റ്റാഫുകളായ നിതിൻ ലാലച്ചൻ, ആർ.ബി.ഗംഗ, ദേവിക സജി കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.