1
ചവറ ബേബി ജോൺ മെമ്മോറിയൽ (ബി ജെ എം ) സർക്കാർ കോളേജിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടം

ചവറ: ശങ്കരമംഗലത്തെ ബേബി ജോൺ മെമ്മോറിയൽ ഗവ. കോളേജിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. കിഫ്ബിയിൽ നിന്ന് 6.48 കോടി രൂപ ചെലവഴിച്ചാണ് 25,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഈ കെട്ടിടം നിർമ്മിക്കുന്നത്. കിഡ്കോയ്ക്കാണ് നിർമ്മാണച്ചുമതല. നിലവിൽ നാലാം നിലയുടെ പണിയാണ് നടക്കുന്നത്. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ഈ കോളേജിൽ ബി.എസ്‌സി, ബി.എ, ബി.കോം എന്നീ ബിരുദ കോഴ്‌സുകളും എം.എസ്‌സി, എം.കോം തുടങ്ങിയ ബിരുദാനന്തര കോഴ്‌സുകളും ലഭ്യമാണ്. നിലവിൽ 1200 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.

പുതിയ കെട്ടിടത്തിൽ

കെമിസ്ട്രി ലാബ്, സെൻട്രൽ ലൈബ്രറി, കെമിസ്ട്രി ക്ലാസ് മുറികൾ, ഫ്ലോർ റീഡിംഗ് റൂം എന്നിവയാണ് ഒരുങ്ങുന്നത്.

സാമൂഹിക വിരുദ്ധരുടെ ശല്യം

കോളേജിന്റെ കോമ്പൗണ്ട് വാൾ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം വർദ്ധിക്കുന്നതായി പരാതിയുണ്ട്. ഇതിൽ ചവറ പൊലീസ് അധികൃതരുടെ ശ്രദ്ധ പതിയണമെന്ന ആവശ്യം ശക്തമാണ്.