കൊല്ലം: കേരള പാണൻ സമാജം സംസ്ഥാന കൺവെൻഷൻ മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബി. അജിനികുമാർ അദ്ധ്യക്ഷനായി. വ്യത്യസ്ത മേഖലകളിലെ കലാകാരന്മാരെ സംസ്ഥാന അദ്ധ്യാപക പുരസ്കാര ജേതാവ് കോസ്മിക് രാജനും മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ സാംസ്കാരിക പ്രവർത്തകൻ ബിജുമോൻ പന്തിരുകുലവും അനുമോദിച്ചു. വർക്കല എം.എ.എം മോഡൽ സ്കൂൾ പ്രിൻസിപ്പൽ സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി ആശ്രാമം എ.തങ്കപ്പൻ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ഡി.ദീപ, ഓർഗനൈസിംഗ് സെക്രട്ടറി കെ.ആർ.രാജേന്ദ്രൻ ഐവർകാല, ബി.എസ്.ബാബു, വിക്രമൻ നാരായണൻ, അയിരൂർ സോമൻ, കണ്ണനല്ലൂർ സദാനന്ദൻ, ട്രഷറർ ബിനി ജയസേനൻ, എഴുകോൺ പരമേശ്വരൻ, രാജേഷ് സ്വാമിനാഥൻ, എഴുകോൺ ബാഹുലേയൻ, കൃഷ്ണൻകുട്ടി തേന്നൂർ എന്നിവർ സംസാരിച്ചു. പട്ടികജാതി -വർഗ വിദ്യാർഥികളുടെ ലംപ്സം ഗ്രാന്റും സ്റ്റൈപ്പന്റും വർധിപ്പിക്കണമെന്ന് സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു.