photo-

കൊല്ലം: വാക്‌സിൻ സുരക്ഷിത്വവും കാര്യക്ഷമതയും പ്രമേയമാക്കി ആഗോള വാക്‌സിൻ സമ്മിറ്റ് 2026 മേയ് 18 മുതൽ 19 വരെ അമേരിക്കയിൽ നടക്കും. ഇന്ത്യൻ ശാസ്ത്രജ്ഞൻ ഡോ.സൈനുദീൻ പട്ടാഴിയും ഈജിപ്ത് നാഷണൽ റിസർച്ച് സെന്റർ പ്രൊഫസറും ശാസ്ത്രജ്ഞനുമായ ഡോ.അഹമ്മദ് ഹെഗാസിയും ഉൾപ്പെട്ട മുഖ്യ പ്ലാന്റണിംഗ് കമ്മിറ്റിയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. അടുത്തിടെ റഷ്യ ക്യാൻസർ വാക്‌സിൻ കണ്ടെത്തിയിരുന്നു. വാക്‌സിനുകളുടെ സുരക്ഷിത്വവും കാര്യക്ഷമതയും സംബന്ധിച്ച് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. ഇതിനായാണ് ആഗോള വാക്‌സിൻ സമ്മിറ്റ്. എല്ലാ ലോക രാഷ്ട്രങ്ങളിലെയും ഡോക്ടർമാർ, ശാസ്ത്രജ്ഞർ പങ്കെടുക്കും. ക്യാൻസർ, വാക്‌സിൻ ഗവേഷണം മേഖലകളിൽ നിരവധി പേറ്റന്റുകൾ ഡോ.സൈനുദീൻ പട്ടാഴി നേടിയിട്ടുണ്ട്.