കൊല്ലം: അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിൽ ഉരുൾ നേർച്ച മഹോത്സവം ഒക്ടോബർ 1 മുതൽ 3 വരെ നടക്കും. ദേവസ്വവും തന്ത്രി തുറവൂർ പി.വി.ഉണ്ണിക്കൃഷ്ണൻ, മേൽശാന്തി കെ.സുകുമാരൻ, നിത്യശാന്തി കൃഷ്ണൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 30ന് വൈകിട്ട് 4.30ന് ദണ്ഡ് എഴുന്നെള്ളത്ത് ഘോഷയാത്ര, വൈകിട്ട് 6.45ന് വിശേഷാൽ ദീപാരാധന. ഒക്ടോബർ 1ന് രാവിലെ 6ന് ഉരുൾ വഴിപാട് ആരംഭം, 9ന് ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 7 ന് നൃത്തച്ചുവടുകൾ, 8ന് നാടകം. 2ന് രാവിലെ 9ന് സർഗസങ്കീർത്തനം, 11ന് കരാക്കെ ഗാനമേള, വൈകിട്ട് 4ന് കാവ്യാർച്ചന, 5ന് അവാർഡ് വിതരണവും അനുമോദനവും. പി.കെ.മാർത്താണ്ഡൻ ഈശ്വര പ്രാർത്ഥന നടത്തും. ദേവസ്വം വർക്കിംഗ് പ്രസിഡന്റ് മങ്ങാട് സുബിൻ നാരായണൻ അദ്ധ്യക്ഷനാകും. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്യും. എം.നൗഷാദ് എം.എൽ.എ അവാർഡ് വിതരണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തി മുഖ്യ പ്രഭാഷണം നടത്തും. തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തത്‍ മെമ്പർ എസ്.ഷെഹിന, മുൻ ഗവ പ്ലീഡർ അഡ്വ. ഫ്രാൻസിസ് ജെ.നെറ്റോ, വാർഡ് അംഗം രതീഷ് എന്നിവർ സംസാരിക്കും. ഡോ. ആർ.അഭിലാഷ് ബാബു മറുപടി പ്രസംഗം നടത്തും. ദേവസ്വം സെക്രട്ടറി ഡോ. കെ.വി.ഷാജി സ്വാഗതവും ദേവസ്വം സെക്രട്ടറി ഡി.എസ്.സജീവ് നന്ദിയും പറയും. രാത്രി 8ന് തിരുവാതിര കളി, കൈകൊട്ടിക്കളി, കോൽക്കളി. 3ന് രാവിലെ 11ന് ക്ഷേത്ര ചരിത്രകാരൻ പെരിനാട് സദാനന്ദൻ പിള്ള ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. വൈകിട്ട് 4 ന് കാവ്യകൗമുദി കവികൾ പങ്കെടുക്കുന്ന കവിഅരങ്ങ്. 7ന് ചെണ്ടമേളം, രാത്രി 9ന് ഉരുൾ നേർച്ച സമാപനം.