
കൊല്ലം: കൊല്ലം എം.എൽ.എയുടെയും ആശ്രാമം, ഉളിയക്കോവിൽ കൗൺസിലർമാരുടെയും ഭരണപരാജയമാണ് നായേഴ്സ് ജംഗ്ഷൻ - ഉളിയക്കോവിൽ റോഡിന്റെ തകർച്ചയുടെ കാരണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ആരോപിച്ചു. റോഡ് തകർന്നിട്ട് വർഷങ്ങളായി. മഴക്കാലമായാൽ വള്ളം ഇടേണ്ട സാഹചര്യമാണുള്ളത്. റോഡ് നന്നാക്കേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിനും കോർപ്പറേഷനുമാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. റോഡ് ശരിയാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കടപ്പാക്കട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മണ്ഡലം പ്രസിഡന്റ് മീര രാജീവ് അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, എസ്.എഫ്.യേശുദാസൻ, അഡ്വ. സന്തോഷ് ഉളിയക്കോവിൽ, രാജു കടപ്പാക്കട, ദീപ ആൽബർട്ട്, ബോബൻ പ്രകാശ്, കടപ്പാൽ മോഹൻ, ഉല്ലാസ് ഉളിയക്കോവിൽ, രവി ഉളിയക്കോവിൽ, വേണു ഉളിയക്കോവിൽ, ലൈജു.വി.നാഥ്, സുഭാഷ്, ശിവപ്രസാദ്, കുഞ്ഞുമോൻ അലക്സ്, റാണി, ജയന്തി, രമേശ്, ഗ്രേസി, ഷീബ തമ്പി, സലീം മുതിരപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.