bip
ബി.ജെ.പി കരീപ്ര പഞ്ചായത്ത്‌ ശിൽപ്പശാല കൊല്ലം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ രാജിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : ബി.ജെ.പി കരീപ്ര പഞ്ചായത്ത്‌ ശിൽപ്പശാല വാക്കനാട് ചൈത്രം കോംപ്ലക്സിൽ കൊല്ലം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ രാജിപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ബിജു അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ബൈജു തോട്ടശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെൽ കോർഡിനേറ്റർ എ. രാജഗോപാൽ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അനന്ദു പ്ലാക്കോട്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ്‌ രേണുക സുരേന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ.ഗീതാമണി, സെക്രട്ടറി ആർ.സുനിത കുമാരി, എ.ഉഷ, വൈസ് പ്രസിഡന്റ്‌ പി.ആർ.അജിത് എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി ലിതിൻ ചൈത്രം സ്വാഗതം പറഞ്ഞു.