
പേരൂർ: എസ്.എൻ.ഡി.പി യോഗം മേക്കോൺ പേരൂർ സി.കേശവൻ സ്മാരക 6059-ാം നമ്പർ ശാഖയിലെ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ഭാഗവത പാരായണം, പായസവിതരണം എന്നിവ നടത്തി. വൈകിട്ട് നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ.പി.രാജപ്പൻ എസ്.എസ്.എൽ.സി, പ്ലസ് ടു, ബി.സി.എ, ബി ടെക് മെക്കാനിക്കൽ, പി.എച്ച്.ഡി നേടിയവർക്ക് മെമന്റോയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. ശാഖാ സെക്രട്ടറി എസ്.ചക്രായുധൻ ഗുരുവന്ദനവും സ്വാഗതവും പറഞ്ഞു. യൂണിയൻ പ്രതിനിധി ജി.വിക്രമാദിത്യൻ അനുസ്മരണവും നന്ദിയും പറഞ്ഞു. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ സംസാരിച്ചു.