കൊല്ലം: യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഒഫ് ഇന്ത്യ കൊല്ലം ചാപ്ടറിന്റെ രജത ജൂബിലി ആഘോഷം 26ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ. ഉച്ചയ്ക്ക് 2ന് ഹരിതകർമ്മ സേന അംഗങ്ങളെയും വിവിധ മേഖലകളിലെ പ്രതിഭകളെയും ആദരിക്കും. 3ന് 'നമുക്ക് മുന്നേറാം' നാടകത്തിന്റെ അവതരണം. വൈകിട്ട് 4ന് നടക്കുന്ന രജത ജൂബിലി ആഘോഷ സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും. കൊല്ലം ചാപ്ടർ ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷനാകും. പത്രസമ്മേളനത്തിൽ ചെയർമാൻ നെടുങ്ങോലം രഘു, സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, സ്വാഗതസംഘം ചെയർമാൻ ആർ.പ്രകാശൻ പിള്ള, വൈസ് ചെയർമാൻ ഒ.ബി.രാജേഷ്, സെക്രട്ടറി പ്രബോധ്.എസ്.കണ്ടച്ചിറ എന്നിവർ പങ്കെടുത്തു.