
കൊല്ലം: കവയിത്രി എം.ആർ.ജയഗീതയ്ക്ക് കൊല്ലം ജില്ലാ പ്ളാനിംഗ് ഓഫീസറായി സ്ഥാനക്കയറ്റം. പ്ളാനിംഗ് വകുപ്പിൽ ഇരുപത്തഞ്ച് വർഷത്തെ സേവനമുണ്ട്. ഇതിനിടയിൽ ഫിഷറീസ് ഓഫീസർ, സാംസ്കാരിക വകുപ്പിന് കീഴിലുള്ള വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി, കുടുംബശ്രീ ജില്ലാ ഓഫീസർ എന്നീ മേഖലകളിലും പ്രവർത്തിച്ചു. കവിത, കഥ, ജീവചരിത്രം വിഭാഗങ്ങളിൽ അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പന്ത്രണ്ട് സിനിമകൾക്കുവേണ്ടി ഗാനങ്ങളെഴുതി. കൊല്ലം ഉളിയക്കോവിൽ സ്വദേശിയാണ്. കൊല്ലത്ത് രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന അന്തരിച്ച അഡ്വ. ശിവപ്രസാദിന്റെ ഭാര്യയാണ്. മക്കൾ: അഭിരാമി, അരുന്ധതി.