പരവൂർ: ജി.ദേവരാജൻ മാസ്റ്റർ മ്യൂസിയവും പഠനഗവേഷണ കേന്ദ്രവും അദ്ദേഹത്തിന്റെ 98ാം ജന്മവാർഷിക ദിനമായ 27ന് വൈകിട്ട് 5ന് പരവൂരിൽ ഉദ്ഘാടനം ചെയ്യും. പരവൂർ ഫാസിന്റെ ഒന്നാം നിലയിലാണ് കേന്ദ്രം പ്രവർത്തിക്കുക. ദേവരാജൻ മാസ്റ്ററുടെ സംഗീതോപകരണങ്ങൾ, ഗാനങ്ങളുടെ നൊട്ടേഷനുകൾ, അവാർഡുകൾ, പാട്ടുകളുടെയും പുസ്തകങ്ങളുടെയും ശേഖരം തുടങ്ങിയവ മ്യൂസിയത്തിൽ സജ്ജമാക്കും. മാസ്റ്ററുടെ ഭാര്യ ലീലാമണി ഉദ്ഘാടനം നിർവഹിക്കും. ജി.എസ്.ജയലാൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർപേഴ്സൺ പി.ശ്രീജ, വൈസ് ചെയർമാൻ സഫർഖയാൽ, ടി.സി.രാജു, കെ.സേതുമാധവൻ, നെടുങ്ങോലം രഘു, കിഴക്കനേല സുധാകരൻ, എൻ.സദാനന്ദൻ പിള്ള, ബി.മധു, എസ്.രാജീവൻ ഉണ്ണിത്താൻ, കെ.സദാനന്ദൻ, വി.രാജു എന്നിവർ സംസാരിക്കും.