photo
തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വോട്ടുചോരീ സിഗ്നേച്ചർ ക്യാമ്പയിൻ അഡ്വ.കെ.എ.ജവാദ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പളി: ഇന്ത്യൻ ജനതയുടെ മുന്നിൽ രാഹുൽ ഗാന്ധി തെളിവുകളോടെ വോട്ടുചോർച്ച അവതരിപ്പിച്ചതിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തഴവ ബിജു അദ്ധ്യക്ഷനായി. അഡ്വ.എം.എ.ആസാദ്, ബിജു പാഞ്ചജന്യം, മണിലാൽ ചക്കാലത്തറ, എ.എ. റഷീദ്, ത്രദീപ് കുമാർ, കൈപ്ലേയത്ത് ഗോപാലകൃഷ്ണൻ, മണികണ്ഠൻ, റാഷിദ് വാലയിൽ, ഖലീൽ പൂയപ്പള്ളി, ശശിധരൻ പിള്ള, വി.ടി.അനിൽകുമാർ, ശശി വൈഷ്ണവം, ഗംഗാധരൻ അമ്പിശേരിൽ, ഇസ്മയിൽ തടത്തിൽ, പി.എം.ഷാജി, പി.കെ. രാധാമണി, രാമചന്ദ്രൻ ഉണ്ണിത്താൻ, മിനി മണികണ്ഠൻ, വത്സല നിസ തൈക്കൂട്ടത്തിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.