niymana-
മുഖത്തല എം.ജി.ടി.എച്ച്.എസ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിയമസഭ സന്ദർശിച്ച വിദ്യാർത്ഥികളും അദ്ധ്യാപകരും നിയമസഭയ്ക്കു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ

മുഖത്തല: മുഖത്തല എം.ജി.ടി.എച്ച്.എസ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ നിയമസഭ സന്ദർശിച്ചു. നിയമസഭ നടപടി ക്രമങ്ങൾ നേരിട്ട് കാണാനും മനസിലാക്കാനും കഴിഞ്ഞത് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവവുമായി. അദ്ധ്യാപകരായ എ. രമ്യ, അതുൽ ബി.നാഥ്, വി. സുനിത കുമാരി, എ.ആർ. ശാന്തികൃഷ്ണ, എം.ഡി. സ്മിത, ആഷിൻ, സ്കൂൾ ലീഡർ കൃഷ്ണചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.