pathaparuam-
എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ ചെമ്പനരുവി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 98-ാ മത് മഹാസമാധി ദിനാചരണം യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ ചെമ്പനരുവി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 98-ാ മത് മഹാസമാധി സമുചിതമായി ആചരിച്ചു. രാവിലെ 9ന് പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, സമാധി സമ്മേളനം, അന്നദാനം തുടങ്ങിയ പരിപാടികളോടെ നടന്നു. ശാഖാ പ്രസിഡന്റ് ടി.എൻ.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി ജെ.ദിനേശൻ സ്വാഗതം പറഞ്ഞു. വനിതാസംഘം സെക്രട്ടറി ഉഷാ പുഷ്‌കരൻ , കെ.സോമരാജൻ, കെ.രാജൻ, കെ.രാധാമണി എന്നിവർ നേതൃത്വം നൽകി. സമാധി ഗാനത്തോടെ ചടങ്ങുകൾ അവസാനിച്ചു.