
കൊല്ലം: ജില്ലയിലെ അമ്പത് സ്കൂളുകളും പരിസരങ്ങളും ശാസ്ത്രീയമായി റോഡപകടം ഇല്ലാത്ത പ്രദേശങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സുരക്ഷിത് മാർഗ് പദ്ധതി കളക്ടർ എൻ.ദേവീദാസ് ഉദ്ഘാടനം ചെയ്തു. കൂട്ടുകാരൻ ഗ്രൂപ്പിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്ടി ആൻഡ് ട്രാൻസ്പോർട്ടേഷൻ നേതൃത്വം നൽകുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല ട്രാക്കിനാണ്. ട്രാക്ക് പ്രസിഡന്റ് അഡ്വ. ടി.രഘുനാഥൻ നായർ അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്.സുനിത മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം ആർ.ടി.ഒ കെ.അജിത് കുമാർ, ജോ. ആർ.ടി.ഒ ആർ.ശരത്ത്ചന്ദ്രൻ, ട്രാക്ക് സെക്രട്ടറി എച്ച്.ഷാനവാസ്, കൂട്ടുകാരൻ ഗ്രൂപ്പ് ജനറൽ മാനേജർ ബിനു വിജയൻ തുടങ്ങിയവർ ക്ലാസെടുത്തു.