കരുനാഗപ്പള്ളി: വള്ളികുന്നം കന്നിമേൽ ആയിക്കോമത്ത് ഭദ്രകാളീ ദേവീ ക്ഷേത്രത്തിലെ 34 -മത് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം തുടങ്ങി . 29 ന് സമാപിക്കും. ഇന്ന് രാവിലെ 9.30ന് നരസിംഹാവതാരം, 12ന് ആചാര്യ പ്രഭാഷണം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് പ്രഭാഷണം. നാളെ രാവിലെ 5ന് ഹരി നാമകീർത്തനം, 5.30ന് ഗണപതിഹോമം, 9ന് ഗോവിന്ദപട്ടാഭിഷേകം, 9.30ന് മൃത്യുഞ്ജയഹോമം, വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാർച്ചന. 27ന് രാവിലെ 5.30ന് ഗണപതിഹോമം, 9ന് രുഗ്മിണി സ്വയം വരം,ലക്ഷ്മി നാരായണ പൂജ, 1ന് പ്രസാദമൂട്ട്, വൈകിട്ട് 5ന് സർവൈശ്വര്യ പൂജ. 28 ന് രാവിലെ 9.30ന് നവഗ്രഹപൂജ, 11ന് കുചേലസദ്ഗതി പാരായണം, വൈകിട്ട് 5.30ന് ലളിതാ സഹസ്രനാമജപം. 29ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9ന് സ്വധാമ പ്രാപ്തി, 1ന് ആചാര്യ പ്രഭാഷണം, അവഭൃഥ സ്നാന ഘോഷയാത്ര, വൈകിട്ട് 6 ന് ദീപോഭ്യാസം.