entee-
ഓയൂർ ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്തിൽ ചെറിയ വെളിനെല്ലൂർ കെ.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച എന്റെ കൗമുദി പദ്ധതി ഓയൂർ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ജയ എസ്.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ കേരളകൗമുദി നടപ്പാക്കുന്ന എന്റെ കൗമുദി പദ്ധതി ഓയൂർ ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്തിൽ ചെറിയ വെളിനെല്ലൂർ കെ.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ചെറിയ വെളിനെല്ലൂർ കെ.പി.എം ബി.എഡ് സെന്ററിലെയും എൽ.പി വിഭാഗത്തിലെയും വിദ്യാർത്ഥികൾക്ക് പത്രത്തിന്റെ കോപ്പി നൽകി ഓയൂർ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ജയ എസ്.പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.

പിന്നാക്ക വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ കേരള കൗമുദി പത്രം വഹിച്ച പങ്ക് വളരെ വലുതാണെന്ന് എന്റെ കൗമുദി പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ജയ എസ്.പ്രസാദ് പറഞ്ഞു. ക്ലബ് സെക്രട്ടറി നസിമുദ്ദിൻ റോഡുവിള, റീജിയൺ ചെയർപേഴ്സൺ ഗുലാബ് ഖാൻ, ഡിസ്ടിക്ട് സെക്രട്ടറി പ്രസാദ് അമ്പാടി, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, സ്കൂൾ ജീവനക്കാർ, ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ബി.എഡ് സെന്റർ പ്രിൻസിപ്പൽ ശ്രീലത നന്ദി പറഞ്ഞു.