
പരവൂർ: പൂതക്കുളം കലക്കോട് വീടിനുള്ളിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ 23ന് രാത്രി 10.30 ഓടെയായിരുന്നു സംഭവം. കലക്കോട് സ്വദേശി സുബിയുടെ വീടിന്റെ ഹാളിലെ ജന്നാലയിൽ കുടുങ്ങിയ നിലയിലായിരുന്നു പെരുമ്പാമ്പ്. പെരുമ്പാമ്പിനെ കണ്ട കുടുംബാംഗങ്ങൾ വീടിന് പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. തുടർന്ന് സ്‌നേക്ക് റെസ്‌ക്യൂവർ രഘു കാവുങ്കലിനെ വിവരം അറിയിച്ചു. പെരുമ്പാമ്പിന് 10 അടിയോളം നീളമുണ്ട്. പെരുമ്പാമ്പിനെ വനം വകുപ്പിന് കൈമാറി.