vyasasa-

കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ നാഷണൽ സർവീസ് സ്‌കീമിന്റെയും ഐ.ക്യു.എ.സിയുടെയും സംയുക്താഭിമുഖ്യത്തിൽ എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി 'ആരോഗ്യമുള്ള യുവജനങ്ങൾ ആരോഗ്യമുള്ള ഇന്ത്യയ്ക്ക്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യവും ഉത്സാഹവും അച്ചടക്കവുമുള്ള യുവജനങ്ങളാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും സാംസ്‌ക്കാരിക വളർച്ചയ്ക്കും പിന്നിലെ ചാലക ശക്തിയെന്നും ആരോഗ്യമാണ് രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതെന്നും ദിനാചരണം ഉദ്ഘാടനം ചെയ്ത് കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലെ എൻഡോക്രൈനോളജിസ്റ്റ് സർജൻ ഡോ. എസ്.ആരോമൽ ചേകവർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. സി.അനിതാ ശങ്കർ അദ്ധ്യക്ഷയായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.സജിത എസ് സ്വാഗതം ആശംസിച്ചു. മുൻ പ്രോഗ്രാം ഓഫീസർ റാണിമോൾ, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ എസ്.സൗമ്യ, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി വിവേക് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.