കൊല്ലം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കരാർ പ്രവൃത്തികൾ ഏറ്റെടുക്കുന്ന കരാറുകാർക്ക്, സമയബന്ധിതമായി പണി

പൂർത്തിയാക്കാൻ ചില ഉദ്യോഗസ്ഥർ ബോധപൂർവം തടസം സൃഷ്ടിക്കുന്നെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി ആരോപിച്ചു. ചിറ്റുമല ബ്ലോക്ക്, കൊട്ടാരക്കര ബ്ലോക്ക് മേഖലകളിൽപ്പെട്ട അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർമാർക്കെതിരെ നിരവധി പരാതികളുണ്ട്. സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നുജൂം വലിയപറമ്പിൽ അദ്ധ്യക്ഷനായി. രക്ഷാധികാരി എസ്.ജയമോഹൻ സംസാരിച്ചു. പുണർതം പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. സദാശിവൻപിള്ള, മുഹമ്മദ് ഖുറേഷി, ചന്ദ്രസേനൻ, വിജയപ്രകാശ്, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.