
പരവൂർ: നെടുങ്ങോലം ശിവപാർവതി ക്ഷേത്രത്തിന് സമീപം പ്ലാവിള വീട്ടിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹേമ മുരളി, രേഖ വസന്തൻ, രാജീവ് (ഉണ്ണി), വിപിൻ (കുഞ്ഞുമോൻ). മരുമക്കൾ: മുരളീധരൻപിള്ള, വസന്തൻപിള്ള, ഷിജി, ഗംഗ. സഞ്ചയനം 1ന് രാവിലെ 7ന്.