കൊല്ലം: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് കൊല്ലത്ത് നടക്കും. രാവിലെ 10ന് ബീച്ച് ഓർക്കിഡ് ഹോട്ടലിൽ നടക്കുന്ന സമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീൻ അദ്ധ്യക്ഷനാകും. 500 ജനറൽ കൗൺസിൽ അംഗങ്ങളും 17 സെക്ടറിൽ നിന്നുള്ള വൈസ് സംഘടനാ ഭാരവാഹികളും പങ്കെടുക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീൻ, കെ.പി.രാമചന്ദ്രൻ നായർ, എസ്.സലീം, എം.ഹുസൈൻ, ബിജു ബഷീർ, ലെൻ ഫിലിപ്പ്, കെ.ജി.ലിജിൻ എന്നിവർ പങ്കെടുത്തു.