
കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ഒക്ടോബർ 19ന് കൊല്ലം കന്റോൺമെന്റ് മൈതാനത്ത് സ്വീകരണം നൽകും. പാലത്തറ മേഖലയിലെ 860 മുഖത്തല, 1091 പാലത്തറ, 2897 പുതുച്ചിറ പേയം, 3045 മൈലാപ്പൂര്, 4103 കിളികൊല്ലൂർ കന്നിന്മേൽ, 5127 അയത്തിൽ ഈസ്റ്റ് എന്നീ ശാഖകളിലെ ഭാരവാഹികളുടെ ആലോചന യോഗം പാലത്തറ ശ്രീദുർഗാ ഭഗവതി ക്ഷേത്രം ഹാളിൽ യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലറും മേഖലാ കൺവീനറുമായ എം.സജീവ് അദ്ധ്യക്ഷനായി.യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ പി.സുന്ദരൻ, വനിതാസംഘം മേഖലാ കൺവീനർ രതീദേവി, ശാഖാ ഭാരവാഹികളായ പട്ടം ഷാജി, കെ.സുധാകരൻ, വി.സത്യശീലൻ, മുരളിമോഹൻ, സി.സാജൻ, ആലയിൽ രാജേന്ദ്രൻ, ബിജു, സി.എം.സുരേഷ് എന്നിവർ സംസാരിച്ചു. 1091 പാലത്തറ ശാഖാ സെക്രട്ടറി ജി.സന്തോഷ് കുമാർ സ്വാഗതവും 3045-ാം നമ്പർ മൈലാപ്പൂര് ശാഖാ സെക്രട്ടറി എസ്.ശശാങ്കൻ നന്ദിയും പറഞ്ഞു.