photo
കൊട്ടാരക്കര ഐ.ഇ.ഡി സെന്ററിന് ജെ.സി.ഐ കൊട്ടാരക്കരയുടെ സ്നേഹസ്പർശം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഐ.ഇ.ഡി സെന്ററിന് ജെ.സി.ഐ കൊട്ടാരക്കരയുടെ സ്നേഹസ്പർശം. ഭിന്നശേഷിയുള്ള കുട്ടികളുടെ പഠന നൈപുണ്യ വികസന കേന്ദ്രമാണിവിടം. ജെ.സി.ഐയുടെ 'എമ്പോളിംഗ് വിത്ത് ലവ്' പദ്ധതിയിൽ ഉൾപ്പെടുത്തി ഐ.ഇ.ഡി സെന്റർ നവീകരിച്ചു. മൂന്ന് കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി. കമ്പ്യൂട്ടറടക്കം ഉപകരണങ്ങളും നൽകിയാണ് ജെ.സി.ഐ മാതൃക കാട്ടിയത്. പ്രസിഡന്റ് ബിജുരാജ് സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ, കൗൺസിലർമാരായ എസ്.ആർ.രമേശ്, ഫൈസൽ ബഷീർ, സുഷമ, പി.ടി.എ പ്രസിഡന്റ് വേണുഗോപാൽ, കോട്ടാത്തല ശ്രീകുമാർ, സി.എസ്.മോഹൻദാസ്, സതീഷ് ചന്ദ്രൻ, ആർ.പ്രദീപ് കുമാർ, ഷൈജിത്ത്, എം.റസിയ ബീവി, നൂർജഹാൻ, ജ്യോതി മറിയം ജോൺ, വി.രാധാകൃഷ്ണൻ, റെജി നിസ, മാത്യു അലക്സ്, മനോഹരൻ, അനിൽ ജോസഫ്, കെ.കെ.തോമസ്, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.