
കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. ഡീസന്റ് ജംഗ്ഷൻ വെട്ടിലത്താഴം സുരേന്ദ്ര ഭവനത്തിൽ പരേതനായ നാരായണന്റെ ഭാര്യ പൊന്നമ്മയാണ് (69)യാണ് ) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴോടെ കോടാലിമുക്ക് എം.എ.ആർ.കെ കാഷ്യു ഫാക്ടറിക്ക് സമീപത്തെ റോഡരികിലൂടെ പോവുകയായിരുന്ന പൊന്നമ്മയെ ബുള്ളറ്റാണ് ഇടിച്ചിട്ടത്. വാഹനം നിറുത്താതെപോയി.
സമീപവാസികൾ പൊന്നമ്മയെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൊന്നമ്മ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ മരിച്ചു. കൊട്ടിയം പൊലീസ് കേസെടുത്തു. മക്കൾ: ബിജു, വിനോദ്, വിനു. മരുമക്കൾ: മോളമ്മ, മഞ്ചു.