ponnamma-69

കൊ​ല്ലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. ഡീ​സന്റ് ജം​ഗ്​ഷൻ വെ​ട്ടി​ല​ത്താ​ഴം സു​രേ​ന്ദ്ര​ ഭ​വ​ന​ത്തിൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്റെ ഭാ​ര്യ പൊ​ന്ന​മ്മയാണ് (69) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​ച വൈ​കി​ട്ട് ഏ​ഴോടെ കോ​ടാ​ലി​മു​ക്ക് എം.എ.ആർ.കെ കാ​ഷ്യു ഫാ​ക്ട​റി​ക്ക് സ​മീ​പ​ത്തെ റോ​ഡരികി​ലൂ​ടെ പോ​വുക​യാ​യി​രു​ന്ന പൊ​ന്ന​മ്മ​യെ ബു​ള്ള​റ്റാണ് ഇ​ടി​ച്ചി​ട്ടത്. വാഹനം നിറു​ത്താ​തെ​പോ​യി.
സ​മീ​പ​വാ​സി​കൾ പൊ​ന്ന​മ്മ​യെ സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ലും തു​ടർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ത​ല​യ്​ക്ക് ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ പൊ​ന്ന​മ്മ​ ചൊ​വ്വാ​ഴ്​ച രാ​ത്രി പ​തി​നൊ​ന്നോ​ടെ മരിച്ചു. കൊ​ട്ടി​യം പൊലീ​സ് കേ​സെ​ടു​ത്തു. മക്കൾ: ബി​ജു, വി​നോ​ദ്, വി​നു. മരുമക്കൾ: മോ​ള​മ്മ, മ​ഞ്ചു.