ക്ലാപ്പന: 'പെൻഷൻ കൈക്കൂലിയല്ല, അഭിമാനമാണ്', 'ലൈഫ് ഭവന പദ്ധതി വ്യാമോഹിപ്പിക്കാനുള്ള പദ്ധതിയില്ല' എന്ന് പ്രഖ്യാപിച്ചുകൊണ്ട് കെ.എസ്.കെ.ടി.യു ഓച്ചിറ കിഴക്ക് മേഖല കമ്മിറ്റി വയനകം ഇടവന കുറ്റിയിൽ ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബി. സത്യദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിന്ധു മഹേഷ് അദ്ധ്യക്ഷയായി. എസ്. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. അഡ്വ. എൻ. അനിൽ കുമാർ, കെ. സുബാഷ്, ബാബു കൊപ്പാറ, പി. ബിന്ദു, ബി. ശ്രീദേവി, ശ്രീധരൻ പാണൻതറ എന്നിവർ സംസാരിച്ചു.