കൊല്ലം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെയും ജില്ലാ ഫോട്ടോഗ്രാഫി ആൻഡ് നേച്ചർ ക്ലബിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഫോട്ടോഗ്രഫി പ്രദർശനത്തിന്റെ ആദ്യ എഡിഷൻ 'കാൻവാസ് -2025'ന് കൊല്ലം പബ്ലിക് ലൈബ്രറി ആർട്ട് ഗ്യാലറിയിൽ ഇന്ന് തിരി തെളിയും.
ജില്ലയിലെ മുപ്പത്തിരണ്ട് ഫോട്ടോഗ്രാഫർമാരുടെ 35 ഓളം ഫോട്ടോകൾ പ്രദർശനത്തിനുണ്ടാകും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം ഇന്ന് രാവിലെ 9ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് എ.സി.ജോൺസൺ, സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി, സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്‌സൺ ഞൊങ്ങിണിയിൽ, സംസ്ഥാന നേച്ചർ ക്ലബ് കോ-ഓർഡിനേറ്റർ മുദ്രാ ഗോപി എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പ്രസിഡന്റ് മുരളി അനുപമ, സെക്രട്ടറി ജിജോ പരവൂർ, ട്രഷറർ നവാസ് കുണ്ടറ, ക്ലബ് കോ-ഓർഡിനേറ്റർ സജീവ് തഴുത്തല തുടങ്ങിയവർ പങ്കെടുക്കും. പ്രദർശനം 26ന് വൈകിട്ട് സമാപിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രദർശനം.